Trace Id is missing
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക
സൈനിൻ ചെയ്യുക

Windows 7 ലാം‌ഗ്വേജ് ഇന്‍റ്ര്ഫേസ് പാക്ക്

Windows 7 ഭാഷാ പൊതുപ്രതല പായ്ക്ക് (LIP) Windows 7 ന്റെ ഏറ്റവും അധികമായി ഉപയോഗിക്കുന്ന മേഖലകളുടെ ഭാഗിക പരിഭാഷാ പതിപ്പ് നല്‍കുന്നു.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

  • പതിപ്പ്:

    1.0

    പ്രസിദ്ധീകരിച്ച തീയതി:

    7/9/2010

    ഫയല്‍ നാമം:

    LIP_ml-IN-64bit.mlc

    LIP_ml-IN-32bit.mlc

    ഫയല്‍ വലുപ്പം:

    4.9 MB

    3.0 MB

    Windows ഭാഷാ പൊതുപ്രതല പായ്ക്ക് (LIP) Windows ന്റെ ഏറ്റവും അധികമായി ഉപയോഗിക്കുന്ന മേഖലകളുടെ ഭാഗിക പരിഭാഷാ പതിപ്പ് നല്‍കുന്നു. LIP ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ വിസാര്‍ഡുകളിലെ പാഠങ്ങള്‍, ഡയലോഗ് പെട്ടികള്‍, മെനുകള്‍, സഹായവും പിന്തുണയും വിഷയങ്ങള്‍ എന്നിവ LIP ഭാഷയില്‍ പ്രദര്‍ശിപ്പിക്കുന്നു. പരിഭാഷപ്പെടുത്താത്ത പാഠം Windows 7 ന്‍റെ അടിസ്ഥാ‍ന ഭാഷയിലായിരിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ Windows 7 ന്‍റെ ഒരു സ്പാനിഷ് പതിപ്പ് വാങ്ങുകയും , ഒരു കാറ്റലാന്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്താല്‍ ചില പാഠങ്ങള്‍ സ്പാനിഷില്‍ നിലനില്‍ക്കും. നിങ്ങള്‍ക്ക് ഒറ്റ അടിസ്ഥാന ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യാനാകും. Windows 7 ന്‍റെ എല്ലാ പതിപ്പുകളിലും Windows LIPകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 7

    • Microsoft Windows 7
    • Windows 7 ന് ആവശ്യമായ അടിസ്ഥാന ഭാഷയുടെ ഇന്‍സ്റ്റാളേഷന്‍: ഇംഗ്ലീഷ്
    • ഡൌണ്‍‌ലോഡ് ചെയ്യാനായി 4.63 Mb സ്വതന്ത്ര സ്പെയ്സ്
    • സെറ്റപ്പ് ചെയ്യാനായി 15 Mb സ്വതന്ത്ര സ്പെയ്സ്
  • മുന്നറിയിപ്പ്: നിങ്ങള്‍ BitLocker എന്‍‌ക്രിപ്ഷന്‍ പ്രാപ്തമാക്കിയിട്ടുണ്ടെങ്കില്‍, LIP ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പായി ഇത് സസ്പെന്‍ഡ് ചെയ്യുക. Control Panel‍ തുറക്കുക, System and Security തിരഞ്ഞെടുക്കുക,തുടര്‍ന്ന് BitLocker Drive Encryption‍ തിരഞ്ഞെടുക്കുക Suspend Protection ക്ലിക്ക് ചെയ്യുക.

    കാരണം, Windows 7 LIP യുടെ 32-ബിറ്റ് പതിപ്പുകള്‍ക്കും 64-ബിറ്റ് പതിപ്പുകള്‍ക്കും പ്രത്യേക ഡൌണ്‍‌ലോഡുകളാണുള്ളത്, ഡൌണ്‍‌ലോഡ് ആരംഭിക്കുന്നതിന് മുമ്പായി, നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത് Windows 7 ന്‍റെ ഏത് പതിപ്പാണെന്ന് നിശ്ചയിക്കണം: നിങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ളത് Windows 7 ന്‍റെ ഏത് പതിപ്പാണെന്ന് നിശ്ചയിക്കുന്നതെങ്ങനെയെന്നതാണിവിടെ:

    Start ബട്ടണ്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് കമ്പ്യൂട്ടറില്‍ വലതുക്ലിക്ക് ചെയ്ത് Properties‍ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ കമ്പ്യൂട്ടറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കും.
    സിസ്റ്റം തരത്തിനായി സിസ്റ്റം വിഭാഗത്തില്‍ നോക്കുക. നിങ്ങളുടെ Windows 7 ഓപ്പറേറ്റിംഗ് സിസ്റ്റം ഒരു 32-ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണോ ഒരു 64-ബിറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണോ എന്ന് ഇത് സൂചിപ്പിക്കും.

    32-ബിറ്റ് പതിപ്പ് സംസ്ഥാപിക്കുന്നതിന്, നിങ്ങള്‍ക്ക് ഒന്നുകില്‍:

    1. ഡൌണ്‍ ‌ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത്, തുടര്‍ന്ന് LIP സംസ്ഥാപിക്കുന്നതിനായി Open ക്ലിക്ക് ചെയ്യാം


    2. അല്ലെങ്കില്‍

    3. ഡൌണ്‍‌ ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്ത്
      • ഫയല്‍ നിങ്ങളുടെ കമ്പ്യൂട്ടറിലേയ്ക്ക് പകര്‍ത്താനായി Save ക്ലിക്ക് ചെയ്യുക,
      • ഡൌണ്‍‌ലോഡ് ഫയലിലേയ്ക്ക് നാവിഗേറ്റ് ചെയ്ത് LIP സംസ്ഥാപിക്കാന്‍ അതില്‍ ഇരട്ട-ക്ലിക്ക് ചെയ്യുക

    64-ബിറ്റ് പതിപ്പ് സംസ്ഥാപിക്കുന്നതിന്, നിങ്ങള്‍ മുകളിലുള്ള ഐശ്ചികം 2 ഉപയോഗിക്കണം.